റെയ്‌നാ തോമസ്|
Last Modified വെള്ളി, 24 ജനുവരി 2020 (11:50 IST)
രാജ്യത്തെ മികച്ച മുഖ്യമന്ത്രി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥെന്ന് റിപ്പോർട്ട്. ഇന്ത്യാ ടുഡെ മൂഡ് ഓഫ് ദ നാഷൺ സർവെയിലാണ് യോഗി ആദിത്യനാഥ് ഒന്നമാതെത്തിയത്. ഇത് രണ്ടാം തവണയാണ് യോഗി ഈ നേട്ടത്തിന് അർഹനാകുന്നത്.
അതേസമയം രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരുടെ പട്ടികയിൽ ആദ്യ ഏഴ് സ്ഥാനങ്ങളിൽ മറ്റൊരു മുഖ്യമന്ത്രിയും ഇടംപിടിച്ചില്ല. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമാണ് രണ്ടാം സ്ഥാനത്ത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് മൂന്നാം സ്ഥാനത്ത്.