ഉത്തർപ്രദേശിൽ യോഗി സർക്കാറാണ്, ഓരോ അക്രമിയും കരയുകയാണ് : യോഗി ആദിത്യനാഥ്

അഭിറാം മനോഹർ| Last Modified ശനി, 28 ഡിസം‌ബര്‍ 2019 (11:45 IST)
പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയ പോലീസ് നടപടിയെ ന്യായീകരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പോലീസിന്റെ കർശന നടപടികൾ പ്രക്ഷോഭകരെ നിശബ്ദരാക്കിയെന്നും യോഗി അഭിപ്രായപ്പെട്ടു.

സർക്കാറിന്റെ കർശനമായ നടപടികളിൽ പ്രക്ഷോഭകരെല്ലാം ഭയന്നിരിക്കുകയാണ്. യോഗി സർക്കാറിന്റെ നടപടികളിൽ അക്രമികൾ അച്ചടക്കമുള്ളവരായി.ആരൊക്കെയാണ് പൊതുമുതൽ നശിപ്പിച്ചത് അവർക്കെതിരെ ശക്തമായ നടപടികൾ എടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അവരിൽ നിന്നെല്ലാം പിഴ ഈടാക്കുമെന്നും യു പിയിൽ ഓരോ അക്രമിയും ഇപ്പോൾ കരയുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.


യോഗി സർക്കാറിന്റെ തീരുമാനങ്ങളെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തുള്ളത്. ദ ഗ്രേറ്റ് സിഎം യോഗി എന്ന ഹാഷ്ടാഗിലാണ് യോഗി ആദിത്യനാഥിന്റെ നടപടികളെ പ്രശംസിച്ചുകൊണ്ടുള്ള ട്വീറ്റുകൾ പ്രചരിക്കുന്നത്. സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് പുറമെ പ്രക്ഷോഭകരിൽ നിന്നും ലക്ഷങ്ങൾ പിഴ ഈടാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.

പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തുക വഴി ഇതുവരെയും 21 പേരെയാണ് യോഗി പോലീസ് ഇതുവരെയും തോക്കിനിരയാക്കിയിട്ടുള്ളത്.കൂടാതെ ആയിരകണക്കിന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ പോലീസ് അടിച്ചമർത്തലിനെ ന്യായീകരിക്കുന്ന സമീപനമാണ് ഇതുവരെയും ഉത്തർപ്രദേശ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :