ഐഒസിയെ മലര്‍ത്തിയടിക്കാമെന്ന് കരുതേണ്ട; യോഗേശ്വര്‍ മെഡല്‍ സ്വീകരിച്ചേക്കും - അല്ലെങ്കില്‍ പണിപാളും

മെഡല്‍ നിരസിച്ചാല്‍ യോഗേശ്വറിനെ കാത്തിരിക്കുന്നത് വന്‍ നൂലാമാലകള്‍

 Yogeshwar Dutt , london olympics , brazil , rio , IOC , യോഗേശ്വര്‍ ദത്ത് , അന്താരാഷ്‌ട്ര ഒളിമ്പിക്‍സ് കമ്മിറ്റി , യോഗേശ്വര്‍ , ഐഒസി , ബെസിക് കുഡുഖോവ്
ലണ്ടന്‍| jibin| Last Updated: ബുധന്‍, 31 ഓഗസ്റ്റ് 2016 (20:51 IST)
ലണ്ടന്‍ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ വേണ്ടെന്ന് ഗുസ്തി താരം യോഗേശ്വര്‍ ദത്ത് വ്യക്തമാക്കിയെങ്കിലും അന്താരാഷ്‌ട്ര ഒളിമ്പിക്‍സ് കമ്മിറ്റി ഈ തീരുമാനം അംഗീകരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഐഒസിയുടെ നടപടി ക്രമങ്ങള്‍ അനുസരിച്ച് തിരിച്ചെടുക്കുന്ന മെഡലുകള്‍ അത് തൊട്ടുപിന്നിലെത്തിയ താരത്തിന് നല്‍കുക എന്നതാണ് നിയമത്തിലുള്ളതും തുടരുന്നതും. ഈ സാഹചര്യത്തിലാണ് യോഗേശ്വറിന്റെ തീരുമാനത്തിന് തിരിച്ചടിയുണ്ടാകുന്നത്.

യോഗേശ്വറിന്റെ തീരുമാനത്തെ കായികലോകം പ്രശംസിച്ചിരുന്നു. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടവരുടെ മെഡല്‍ തിരിച്ചുവാങ്ങുന്നതും, അത് തൊട്ടുപിന്നിലെത്തിയ താരത്തിന് സമ്മാനിക്കുന്നതുമാണ് ഐഒസിയുടെ നടപടി. മെഡല്‍ സ്വീകരിക്കാതിരുന്നാല്‍ താരത്തിനെതിരെ ഒളിമ്പിക്‍സ് കമ്മിറ്റിക്ക് അച്ചടക്ക നടപടി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചുമത്താനാകും.

യോഗേശ്വറിന്റെ തീരുമാനത്തെ ഒളിമ്പിക്‍സ് കമ്മിറ്റി അംഗീകരിക്കാതിരുന്ന പുതിയ സാഹചര്യം സംജാതമാകുമെന്ന് വ്യക്തമാണ്. നിയമനടപടികളും അച്ചടക്ക ലംഘനമടക്കമുള്ളവ നേരിടുകയും ചെയ്യേണ്ടി വരും ഇന്ത്യന്‍ താരത്തിന്.

ലണ്ടനില്‍ വെള്ളി നേടിയ റഷ്യന്‍ താരം ബെസിക് കുഡുഖോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതോടെയാണ് മെഡല്‍ തിരിച്ചു വാങ്ങാന്‍ ഒളിമ്പിക്‍സ് കമ്മിറ്റി തീരുമാനിച്ചത്. നാലു തവണ ലോകചാംപ്യനായ കുഡുഖോവ് 2013ല്‍
കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ഉത്തേജകമരുന്ന് പരിശോധനാ ഫലം വന്നത്.

മഹാനായ ഗുസ്തി താരത്തിനോടുള്ള ആദരസൂചകമായി മെഡല്‍ സ്വീകരിക്കുന്നില്ലെന്നും വെള്ളിമെഡല്‍ റഷ്യന്‍ താരത്തിന്‍റെ കുടുംബത്തിന് തന്നെ സൂക്ഷിക്കാമെന്നും യോഗേശ്വര്‍ ട്വിറ്ററിലൂടെ അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :