ശ്രീനു എസ്|
Last Modified വ്യാഴം, 25 ഫെബ്രുവരി 2021 (08:53 IST)
ശാസ്ത്രീയമായി തന്റെ കൃഷിയിടത്തില്‍ മഞ്ഞ തണ്ണിമത്തന്‍ നിര്‍മിച്ച് യുവകര്‍ഷകന്‍. കര്‍ണാടക കലബുറഗിയിലെ കര്‍ഷകനായ ബാസവരാജാണ് തന്റെ കൃഷിയിടത്തില്‍ ശാസ്ത്രീയമായി മഞ്ഞ നിരത്തിലുള്ള തണ്ണിമത്തന്‍ സൃഷ്ടിച്ചെടുത്തത്. സാധാരണ തണ്ണിമത്തന് ഉള്ളില്‍ ചുവന്ന നിറമാണുള്ളത്. എന്നാല്‍ മഞ്ഞ നിറത്തിലുള്ള തണ്ണിമത്തന് ചുവന്നതിനേക്കാല്‍ നല്ല സ്വാദാണെന്ന് ബാസവ രാജ് പറയുന്നു.
ബിരുദധാരിയായ ബാസവരാജ് ഇതിനായി രണ്ടുലക്ഷം രൂപയാണ് മുടക്കിയത്. എന്നാല്‍ മൂന്നുലക്ഷത്തിലധികം വരുമാനം ലാഭമായി ലഭിച്ചതായി യുവകര്‍ഷകന്‍ പറയുന്നു.