സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 28 ജൂലൈ 2022 (13:06 IST)
മഴ ശക്തമായതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ അടുത്ത മൂന്ന് ദിവസം കാലാവസ്ഥാ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെലങ്കാനയിലെ ഭദ്രാത്രി, കമ്മം, നാല്‍ഗോണ്ട, സൂര്യപെട്ട്, മഹാബുബാദ്, ജംഗോണ്‍, രംഗറെഡി, കാമറെഡി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
ആന്ധ്രയില്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം, എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട്.