ഉടന്‍ ഗവര്‍ണറെ കാണും; യെദിയൂരപ്പ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും

 yeddyurappa , karnataka , congress , bjp , എച്ച് ഡി കുമാരസ്വാമി , ബിജെപി , കർണാടക , യെദിയൂരപ്പ
ബെംഗളൂരു| Last Modified ബുധന്‍, 24 ജൂലൈ 2019 (08:13 IST)
വിശ്വാസ വോട്ടെടുപ്പിൽ എച്ച് ഡി കുമാരസ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബി എസ് നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും.

സർക്കാരുണ്ടാക്കാൻ
ഗവർണറെ കണ്ട് യെദിയൂരപ്പ ഇന്ന് അവകാശവാദമുന്നയിക്കും. വിമത എംഎൽഎമാർ മുംബൈയിൽ നിന്ന് ഇന്ന് തിരിച്ചെത്തും. 14 മാസത്തെ ഇടവേളക്ക് ശേഷം ബി എസ് യെദിയൂരപ്പ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് എത്തുകയാണ്.

അതേസമയം, ബെംഗളൂരുവിൽ നിരോധമനാജ്ഞ തുടരുകയാണ്. ബെംഗളൂ റേസ് കോഴ്‍സ് റോഡിൽ, സ്വതന്ത്രരുടെ ഫ്ലാറ്റിനടുത്ത് വച്ച് ബിജെപി - കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചതോടെയാണിത്.

224 അംഗ നിയമസഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 118 അംഗങ്ങളാണ് കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യത്തിനുണ്ടായിരുന്നത്. കോണ്‍ഗ്രസ്-78, ജെ ഡി എസ്-37, ബി എസ് പി-1, നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരംഗം എന്നിങ്ങനെ. ബിജെപിക്ക് 105 അംഗങ്ങളുമുണ്ടായിരുന്നു. പതിന്നാലുമാസമാണ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :