ജയില്‍ മടുത്തു യശ്വന്ത് സിന്‍‌ഹ ജാമ്യമെടുത്തു!

ഹസാരിബാഗ്| VISHNU.NL| Last Modified ബുധന്‍, 18 ജൂണ്‍ 2014 (12:29 IST)
ജയില്‍ വാസം മടുത്തതോടെ വൈദ്യുതി ഭവന്‍ ഉപരോധത്തെ തുടര്‍ന്ന് റിമാന്‍ഡില്‍ കഴിയുന്ന മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ ഒടുവില്‍ ജാമ്യത്തുക കെട്ടിവയ്ക്കാന്‍ തയ്യാറായി. ബോണ്ട് നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് 15 ദിവസമായി ജാമ്യം ലഭിക്കാതെ ഹസാരിബാഗ് ജയിലില്‍ കഴിയുകയായിരുന്നു സിന്‍ഹ.

ബോണ്ട് നല്‍കാന്‍ തീരുമാനിച്ചതോടെ സിന്‍ഹ ഇന്ന് ജയില്‍ മേചിതനാകും. സിന്‍ഹയെ ഇന്നലെ എല്‍കെ അദ്വാനി ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. സിന്‍ഹ ജയില്‍ നിന്നും പുറത്തുവന്ന് ജാര്‍ഖണ്ഡില്‍ മുന്‍നിരയില്‍ നിന്ന് പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അദ്വാനി സന്ദര്‍ശനത്തിനു ശേഷം പറഞ്ഞിരുന്നു.

ഏതാനുംമാസങ്ങള്‍ക്കുള്ളില്‍ ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ജനപിന്തുണ ആര്‍ജിക്കാനായി ബിജെപി പ്രക്ഷോഭം ശക്തമാക്കിയത്. സിന്‍ഹയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വൈദ്യുതി ഓഫീസ് ഉപരോധിക്കുകയും ജീവനക്കാരെ പൂട്ടിയിടുകയും ചെയ്തിരുന്നു. പോലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തുനീക്കയാണ് ജീവനക്കാരെ മോചിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :