വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് യാക്കൂബ് മേമൻ വീണ്ടും സുപ്രീം കോടതിയിൽ

ന്യൂഡൽഹി| VISHNU N L| Last Modified വ്യാഴം, 23 ജൂലൈ 2015 (13:11 IST)
നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുംബൈ സ്ഫോടനക്കേസ് പ്രതി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ശിക്ഷ ഇളവു ചെയ്യണമെന്ന് അഭ്യർഥിച്ച് മേമൻ സമർപ്പിച്ച തിരുത്തൽ ഹർജി
സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. പിന്നാലെ വധശിക്ഷ നടപ്പിലാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് യാക്കൂബ് മേമന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു. എന്നാല്‍ ഇതിനെ വിമര്‍ശിച്ച് സുപ്രീംകോടതി ഇന്ന് രംഗത്ത് വന്നിരുന്നു.

ഇതോടെയാണ് വധശിക്ഷ നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ തന്നെ യാക്കൂബ് മേമന്‍ സമീപിച്ചിരിക്കുന്നത്. വധശിക്ഷ നടപ്പിലാക്കാനുള്ള ഉത്തരവ് നിയമ വിരുദ്ധമാണെന്നും ശരിയായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ലഭ്യമായ എല്ലാ നിയമവഴികളും തേടുന്നതിനു മുൻപാണ് വധശിക്ഷയ്ക്കുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഇത് നിയമവ്യവസ്ഥയ്ക്ക് എതിരാണെന്ന് മേമന്റെ അഭിഭാഷകൻ വ്യക്തമാക്കി. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതിനു പിന്നാലെ രാഷ്ട്രപതിക്ക് നേരിട്ട് ദയാ ഹര്‍ജി നല്‍കാനും യാക്കൂബ് മേമന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

അങ്ങനെയെങ്കില്‍
മേമന്‍ നേരിട്ട് നൽകുന്ന ആദ്യ ദയാഹർജിയാണിത്. നേരത്തെ യാക്കൂബ് മേമനു വേണ്ടി സഹോദരനായ സുലെയ്മാനാണ് രാഷ്ട്രപതിക്കു ദയാഹർജി സമർപ്പിച്ചിരുന്നത്. ഇത് കഴിഞ്ഞവർഷം രാഷ്ട്രപതി പ്രണബ് മുഖർജി തള്ളിയിരുന്നു. ജൂലൈ 30ന് യാക്കൂബിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെ വധശിക്ഷ നടപ്പിലാക്കാനായിരുന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. രാഷ്ട്രപതിക്ക് ദയാ ഹര്‍ജി നല്‍കിയാല്‍ വധശിക്ഷ നീണ്ടുപോയേക്കാം.

1993 മാർച്ച് 12നു മുംബൈ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ 257 പേരാണു മരിച്ചത്. 713 പേർക്കു പരുക്കേറ്റു. ദാവൂദ് ഇബ്രാഹിം, ടൈഗർ മേമൻ, യാക്കൂബ് അബ്ദുൽ റസാഖ് മേമൻ എന്നിവർ മുഖ്യസൂത്രധാരൻമാരെന്നു കണ്ടെത്തിയിരുന്നു. ബോളിവുഡ് താരം സഞ്ജയ് ദത്തും കേസിൽ പ്രതിയായിരുന്നു. യാക്കൂബ് മേമനു പുറമെ, ടാഡാ കോടതി വധശിക്ഷയ്ക്കു വിധിച്ച മറ്റു 10 പേരുടെ ശിക്ഷ സുപ്രീം കോടതി 2013ൽ ജീവപര്യന്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :