സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 8 ജൂണ്‍ 2024 (13:34 IST)
ഇന്ന് ലോക സമുദ്രദിനമാണ്. ഭക്ഷ്യ ഉത്പന്നങ്ങളും ആഗോള വ്യാപാരത്തിനുള്ള വഴികളും പ്രദാനം ചെയ്യുന്നതിന് സമുദ്രത്തോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള ഒരു ദിനമായാണ് ഈ ദിവസം കൊണ്ടാടുന്നത്. ജൂണ്‍ എട്ട് ലോക സമുദ്രദിനമായി ആചരിച്ചു തുടങ്ങിയത് 1992ല്‍ ബ്രസീലിലെ റിയോ ഡി ജനിവോയില്‍ നടന്ന ഭൗമഉച്ചകോടിയിലാണ്. മഹാസമുദ്രങ്ങള്‍ നമുക്ക് അമൂല്യമായ സംഭാവനയണ് നല്‍കുന്നത് എന്ന് ആരും ഓര്‍ക്കാറില്ല.
1.നാം ശ്വസിക്കുന്ന ഓക്‌സിജന്റെ ഭൂരിഭാഗവും സമുദ്രമാണ് നല്‍കുന്നത്.
2.നമ്മുടെ കാലാവസ്ഥയെ നിര്‍ണ്‍നായകമായി സമുദ്രങ്ങള്‍ സ്വധീനിക്കുന്നു.
3.നമുക്ക് വേണ്ട ഭക്ഷണത്തിന്റെ നല്ലൊരു ഭാഗം കടലില്‍ നിന്നാണ്.
4.നമ്മുടെ കുടിവെള്ളം സമുദ്രം ശുദ്ധീകരിക്കുന്നു
5. നമുക്കു വേണ്ട ഔഷധങ്ങളുടെ കലവറയാണ്
6.മനുഷ്യനെ ഇത്രയേറെപ്രചോദിപ്പിക്കുന്ന, ഭവനാസമ്പന്നനാക്കുന്ന മറ്റൊന്നും ഇല്ല
എന്നാല്‍ സഹസ്രാബ്ദങ്ങളായി മനുഷ്യന്‍ ചെയ്തതെന്താണ്?
1.കടലിനെ ലോകത്തിന്റെ ചവറ്റുകുപ്പയും,മാലിന്യ സംഭരണിയുമാക്കി
2.മത്സ്യസമ്പത്ത് വിവേചനമില്ലതെ കൊള്ളയടിച്ചു.
3.കടലിനടിയിലെ അടിസ്ഥാന ആവാസകേന്ദ്രങള്‍ നശിപ്പിച്ചു
4.കടലിന്റെ സ്വാഭാവിക ഉത്പാദനക്ഷമത ഇല്ലാതാക്കി