അഭിറാം മനോഹർ|
Last Modified വെള്ളി, 14 മാര്‍ച്ച് 2025 (14:11 IST)
ബലൂചിസ്ഥാനിലെ ട്രെയിന്‍ റാഞ്ചലിന് പിന്നില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്ഥാന്‍ ആരോപണങ്ങള്‍ തള്ളി ഇന്ത്യ. ലോകത്തിന്റെ തീവ്രവാദത്തിന്റെ കേന്ദ്രബിന്ദു തന്നെ പാകിസ്ഥാന്‍ ആണെന്ന കാര്യം ലോകത്തിനറിയാമെന്നാണ് സംഭവത്തില്‍ ഇന്ത്യയുടെ പ്രതികരണം. തീവ്രവാദികളെ ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്‌തെന്ന് പാകിസ്ഥാന്‍ ആരോപണത്തിന് പിന്നാലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജൈസ്വാളാണ് പാകിസ്ഥാനെ തള്ളി രംഗത്ത് വന്നത്.
മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ചൂണ്ടുന്നതിന് പകരം പാകിസ്ഥാന്‍ സ്വന്തം സിസ്റ്റത്തിന്റെ പരാജയങ്ങളെയും കുഴപ്പങ്ങളെയും പറ്റി നോക്കണമെന്ന് ഇന്ത്യ വ്യക്തമാക്കി. ആക്രമണത്തില്‍ അഫ്ഗാനിസ്ഥാന്‍ ബന്ധമുണ്ടെന്ന ആരോപണങ്ങളെ അഫ്ഗാനിസ്ഥാനും തള്ളിയിട്ടുണ്ട്.