സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 8 നവംബര്‍ 2021 (14:50 IST)
രാജ്യത്തിനായി കളിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഇന്ത്യന്‍ താരങ്ങള്‍ നല്‍കുന്നത് ഐപിഎല്ലിനാണെന്ന് ഇതിഹാസതാരം കപില്‍ ദേവ്. ടി20 ലോകകപ്പ് ഇന്ത്യ സെമികാണാതെ പുറത്തായതിനു പിന്നാലെയാണ് അദ്ദേഹം വിമര്‍ശനം നടത്തിയത്. 2012നു ശേഷം ആദ്യമായാണ് ഇന്ത്യ സെമികാണാതെ പുറത്താകുന്നത്.
ഇതോടെ കോലി ഒരു ലോകകപ്പും നേടാത്ത ഇന്ത്യന്‍ ക്യാപ്റ്റനുമായി. ഇടവേളകളില്ലാതെ മത്സരങ്ങള്‍ തുടര്‍ച്ചയായതു മൂലം ബുംറയെ പോലുള്ള താരങ്ങളുടെ മികവിനെ ബാധിച്ചതായും കപില്‍ ദേവ് പറഞ്ഞു. ദേശീയ ക്രിക്കറ്റിന് ഇനിയെങ്കിലും താരങ്ങള്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.