ക്രിസ്‌മസ് ആഘോഷത്തിൽ ലോകം, ലോകമെങ്ങും തിരുപ്പിറവിയുടെ ഓർമ പുതുക്കി വിശ്വാസികൾ

അഭിറാം മനോഹർ| Last Modified ശനി, 25 ഡിസം‌ബര്‍ 2021 (07:49 IST)
ലോകമെങ്ങും ക്രിസ്‌മസ് ആഘോഷത്തിൽ. തിരുപ്പിറവിയുടെ ഓർമ പുതുക്കി സ്നേഹത്തിന്റെയും പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശമായി ലോകമെങ്ങും ക്രിസ്‌മസിനെ വരവേറ്റു. തിരുപ്പിറവി ശുശ്രൂഷകൾക്കായി ലോക‌മെമ്പാടും ദേവാലയങ്ങളിൽ ഒത്തുചേർന്നു.

ദേവാലയങ്ങളിൽ പാതിരാ കുർബാനയടങ്ങുന്ന പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു. വിവിധ ക്രൈസ്‌തവ സഭാ തലവൻമാർ ദേവാലയങ്ങളിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ആഘോഷങ്ങളുടെ ഭാഗമായി ദേവാലയങ്ങളിൽ പ്രത്യേക പാതിരാ കുർബാനകളും തിരുപ്പിറവി ചടങ്ങുകളും നടന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :