കൊലക്കേസ് പ്രതിക്ക് രക്ഷപ്പെടാന്‍ ഭാര്യ പൊലീസിന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞു; ഒടുവില്‍ സംഭവിച്ചത്

രേണുക വേണു| Last Modified വെള്ളി, 24 ഡിസം‌ബര്‍ 2021 (16:19 IST)

കൊലക്കേസില്‍ പ്രതിയായ ഭര്‍ത്താവിനെ പിടികൂടാനെത്തിയ പൊലീസിന് നേരെ ഭാര്യ മുളകുപൊടിയെറിഞ്ഞു. ഭാര്യയുടെ മുളകുപൊടി പ്രയോഗത്തിനിടെ കൊലക്കേസ് പ്രതിയായ ഭര്‍ത്താവ് വിദഗ്ധമായി ഓടി രക്ഷപ്പെട്ടു. തെലങ്കാനയിലെ അറ്റപുരിലാണ് സംഭവം. മുളകുപൊടിയെറിഞ്ഞ ഭാര്യയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഷമീം പര്‍വീണ്‍ എന്ന യുവതിയാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാന്‍ വന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മുളകുപൊടി എറിഞ്ഞ് ഭര്‍ത്താവിനെ രക്ഷപ്പെടുത്തിയത്. 2019 ല്‍ ഉത്തരാഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകക്കേസില്‍ പ്രതിയാണ് ഇവരുടെ ഭര്‍ത്താവ്. പൊലീസുകാരെ കണ്ട ഉടന്‍ ഷമീം പര്‍വീണ്‍ ഇവര്‍ക്ക് നേരെ മുളക് പൊടി എറിയുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഉപദ്രവിക്കുകയാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനും ഇവര്‍ ശ്രമം നടത്തി. ഈ ബഹളത്തിനിടയില്‍ ഭര്‍ത്താവ് വസീം ഓടി രക്ഷപ്പെടുകയായിരുന്നു. ഭര്‍ത്താവ് പറഞ്ഞുകൊടുത്ത പോലെ ഷമീം പര്‍വീണ്‍ ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :