കൊലക്കേസ് പ്രതി ആവശ്യപ്പെട്ടു; ജയിലിനുള്ളില്‍ യുവതികളുടെ നൃത്തം നടത്തി

മോഹാലി| Last Modified ശനി, 18 ഏപ്രില്‍ 2015 (15:22 IST)
കൊലക്കേസ് പ്രതിയുടെ ആവശ്യപ്രകാരം ജയിലിനുള്ളില്‍ യുവതികളുടെ ഡാന്‍സ്.പഞ്ചാബിലെ തരണ്‍ തരണ്‍ ജയിലിലെ അധികൃതരാണ് കൊലക്കേസ് പ്രതിയുടെ ആഗ്രഹം സാധിച്ചുകൊടുത്തത്. സംഭവം വിവാദമായതോടെ ജയില്‍ അധികൃതരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയെ കേസിലെ പ്രതിയായ സര്‍വന്‍ സിംഗാണ് ഇത്തരത്തിലൊരാഗ്രഹം പ്രകടിപ്പിച്ചത്. തുടര്‍ന്ന്
ജയിലില്‍ യുവതികളുടെ ഡാന്‍സ് ട്രൂപ്പിനെകൊണ്ടുവന്ന് നൃത്തം അവതരിപ്പിക്കുകയായിരുന്നു. സ്ത്രീകളെ ജയില്‍വളപ്പിനുള്ളില്‍ പ്രവേശിപ്പിക്കരുതെന്ന നിയമം നിലവിലുണ്ട്. ഈ നിയമം കാറ്റില്‍ പറത്തിയാണ് നൃത്ത അവതരണം നടന്നത്. സംഭവത്തിനെതിരെ
പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :