അഭിറാം മനോഹർ|
Last Updated:
ബുധന്‍, 29 ജനുവരി 2020 (19:57 IST)
മുസ്ലീം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.പൂണെ സ്വദേശികളുടെ ഹര്‍ജിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് മുസ്ലീം വ്യക്തി നിയമ ബോർഡ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
മുസ്ലീം സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കണമെന്നാവാശ്യപ്പെട്ടാണ് പൂണെ സ്വദേശികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നതിന് ഇസ്ലാം മതത്തില്‍ വിലക്കില്ലെന്ന സത്യവാങ്മൂലമാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് മറുപടിയായി നൽകിയത്.വെള്ളിയാഴ്ച നമസ്കാരം സ്ത്രീകൾക്ക് നിഷ്കര്‍ച്ചിട്ടില്ലെന്നും, അക്കാര്യം തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകള്‍ക്കാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ പുതിയ സത്യവാങ്മൂലം.