വരന്‍ അടിച്ചുഫിറ്റ്; വധു മറ്റൊരാളെ വിവാഹം ചെയ്തു!

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 30 ഏപ്രില്‍ 2022 (21:42 IST)
വരന്‍ അടിച്ചുഫിറ്റായതിനെ തുടര്‍ന്ന് വധു മറ്റൊരാളെ വിവാഹം ചെയ്തു. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ മല്‍കാപൂര്‍ പാന്‍ഗ്ര ഗ്രാമത്തിലാണ് സംഭവം. വിവാഹത്തിന് വധുവും ബന്ധുക്കളും വരനെ കാത്തിരിക്കുകയായിരുന്നു. നിശ്ചയിച്ചിരുന്ന സമയത്തിനേക്കാള്‍ നാലുമണിക്കൂറാണ് ഇവര്‍ വരനുവേണ്ടി കാത്തിരുന്നത്. ഒടുവില്‍ മദ്യത്തിന്റെ ലഹരിയില്‍ ആടിയാടിയാണ് വരന്‍ എത്തിയത്. താമസിച്ചതിന്റെ കാരണം ചോദിച്ചപ്പോള്‍ ഇയാള്‍ ദേഷ്യപ്പെടുകയും ചെയ്തു. പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് നിര്‍ണായക തീരുമാനം എടുക്കുകയായിരുന്നു. ബന്ധുവായ യുവാവിനോട് ഇതേ കുറിച്ച് സംസാരിക്കുകയും വിവാഹത്തിന് യുവാവും യുവതിയും സമ്മതിക്കുകയും ചെയ്തു. വരനെ സാക്ഷി നിര്‍ത്തിയായിരുന്നു ഇത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :