പുനെ ഇന്‍ഫോസിസ് ക്യാംപസില്‍ യുവതിയെ ബലാത്സംഗം ചെയ്തു

പുനെ| JOYS JOY| Last Modified ചൊവ്വ, 29 ഡിസം‌ബര്‍ 2015 (13:54 IST)
പുനെയിലെ ഇന്‍ഫോസിസ് ക്യാംപസില്‍ യുവതി ബലാത്സംഗത്തിന് ഇരയായി. ഇന്‍ഫോസിസ് ക്യാംപസിലെ കാന്റീനില്‍ കാഷ്യര്‍ ആയി ജോലി ചെയ്യുന്ന യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്.

കാന്റീനിന് ഉള്ളില്‍ വെച്ചാണ് യുവതി ബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡിസംബര്‍ 27 ഞായറാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :