സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 14 ഫെബ്രുവരി 2022 (14:12 IST)
സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് പ്രകൃതിവിരുദ്ധ ബന്ധത്തിന് പ്രേരിപ്പിച്ച ഭര്‍ത്താവിനെതിരെ കേസ്. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. 30കാരിയായ യുവതിക്കെതിരെയാണ് അതിക്രമം ഉണ്ടായത്. പീഡനം തുടരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെയും വീട്ടുകാരെയും പ്രതി ഉപദ്രവിക്കുന്നതായി യുവതി പരാതിയില്‍ പറയുന്നു.
2020 മാര്‍ച്ച് രണ്ടുമുതലാണ് പീഡനം തുടരുന്നതെന്ന് പരാതിയില്‍ പറയുന്നു.