വില്ലുപുരം(തമിഴ്‌നാട്)|
Last Modified ബുധന്‍, 3 ജൂലൈ 2019 (19:42 IST)
കാണാതായ ഭര്‍ത്താവിനെ ടിക് ടോക്ക് വീഡിയോയിലൂടെ
ഭാര്യ കണ്ടെത്തി. തമിഴ്‌നാട് വില്ലുപുരം സ്വദേശിയായ ജയപ്രദയാണ് ഭര്‍ത്താവ് സുരേഷിനെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയത്.
2017ലാണ് സുരേഷിനെ കാണാതായത്. ബന്ധുക്കളിലും സുഹൃത്തുക്കളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൊലീസില്‍ പരാതി നല്‍കിയെങ്കിലും സുരേഷിനെ കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസം ജയപ്രദയുടെ ബന്ധുക്കളിലൊരാള്‍ ടിക് ടോക്ക് വീഡിയോയില്‍ സുരേഷിനെ കണ്ടതോടെയാണ് സംഭവത്തില്‍ ട്വിസ്‌റ്റുണ്ടായത്. ഒരു ട്രാൻസ്ജെൻഡർ യുവതിക്കൊപ്പം നിന്നുള്ള വീഡിയോ ആണ് ലഭിച്ചത്. ഇതോടെ യുവതിയുടെ ബന്ധുക്കളെ പൊലീസിനെ സമീപിച്ചു.
ട്രാൻസ്ജെൻഡർമാരുടെ എൻ.ജി.ഒയുടെ സഹായം തേടിയ പൊലീസ് ഹൊസൂറില്‍ നിന്ന് സുരേഷിനെ കണ്ടെത്തി. ഇവിടെ മെക്കാനിക്കായി ജോലി ചെയ്യുകയാണെന്നും ട്രാൻസ്ജെൻഡർ യുവതി സുഹൃത്താണെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
മടങ്ങി വരാന്‍ മടിച്ച് സുരേഷിനെ പൊലീസ് കൗണ്‍സിലിംഗിന് വിധേയമാക്കി. ഇതിനു ശേഷമാണ് ഭാര്യയോടും മക്കളോടുമൊപ്പം പോകാന്‍ ഇയാള്‍ തയ്യാറായത്. കുടുംബ പ്രശ്‌നങ്ങളാണ് നാടുവിടാന്‍ പ്രേരിപ്പിച്ചതെന്ന് സുരേഷ് പറഞ്ഞു.