യുവതിയുടെ വസ്‌ത്രങ്ങള്‍ വലിച്ചുകീറി, സാഹായിക്കൊപ്പം മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു - വിവാദ സ്വാമിക്കെതിരെ പരാതി

ന്യൂഡൽഹി, ഞായര്‍, 12 ഫെബ്രുവരി 2017 (11:27 IST)

Widgets Magazine
 Bigg Boss , Swami Om , Woman , Swami Om Ji , Bigg Boss house , ബിഗ്ബോസ് , സ്വാമി ഓം , വിവസ്‌ത്ര , പൊലീസ് , ബിഗ്ബോസ് , മാനഭംഗ ശ്രമം , പൊലീസ്
അനുബന്ധ വാര്‍ത്തകള്‍

മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയില്‍ ടെലിവിഷൻ ഷോയായ ബിഗ്ബോസിലൂടെ പ്രസിദ്ധനായ സ്വാമി ഓമിനെതിരെ കേസ്. സ്വാമിയും അദ്ദേഹത്തിന്റെ സഹായിയായ സന്തോഷ് ആനന്ദും ചേര്‍ന്ന്  ജനക്കൂട്ടത്തിനു മുന്നിൽ‌വച്ച്  വസ്‌ത്രങ്ങള്‍ വലിച്ചു കീറിയെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.

ഫെബ്രുവരി ഏഴിന് രാജ്ഘട്ടിൽവച്ച് സ്വാമിയും സഹായിയും ചേര്‍ന്ന് പരസ്യമായി വിവസ്‌ത്രയാക്കാന്‍ ശ്രമിച്ചത്. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ പരിണിതഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് സ്വാമി ഭീഷണിപ്പെടുത്തിയെന്നും ഡൽഹി ഐപി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

തിങ്കളാഴ്‌ച മജിസ്ട്രേറ്റിനുമുന്നിൽ യുവതി മൊഴി നൽകുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ യുവതിയുടെ ഭർത്താവിനെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ സ്വാമി ഓമിനും സഹായിക്കുമെതിരേ കേസ് നിലവിലുണ്ട്. ബിഗ്ബോസ് പരിപാടിയില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ക്കെതിരെ സ്വാമി ലൈംഗികമായി പെരുമാറുന്നത് പതിവ് സംഭവമാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കശ്‌മീരില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരും രണ്ട് സൈനികരും കൊല്ലപ്പെട്ടു

ജമ്മു കശ്​മീരിലെ കുൽഗാം ജില്ലയിലെ ഏറ്റുമുട്ടലിൽ നാല്​​ ഹിസ്​ബുൽ മുജാഹിദീൻ ഭീകരരും രണ്ടു ...

news

ഗവര്‍ണര്‍ ‘മൈന്‍ഡ്’ ചെയ്യുന്നില്ല; ശശികല നിരാഹാരത്തിന് - ചെന്നൈയില്‍ സുരക്ഷ ശക്തമാക്കി

സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച്​ ഗവർണറുടെ ഭാഗത്തു നിന്ന്​ ഇതുവരെയും അനുകൂല ...

news

“കൂടുതല്‍ കളിച്ചാല്‍ മക്കളെ മോര്‍ച്ചറിയില്‍ പോയി കാണേണ്ടിവരും”; നെഹ്റു ഗ്രൂപ്പ് കോളജ് ചെയര്‍മാന്റെ ഭീഷണിയില്‍ ഞെട്ടി മാതാപിതാക്കള്‍

ജിഷ്‌ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് നെഹ്‌റു ...

news

രാജ്യസ്നേഹത്തിന്‍റെ കണക്കെടുക്കാൻ ആർക്കും അവകാശമില്ല: ആർഎസ്എസ്

മറ്റൊരാളുടെ രാജ്യസ്നേഹത്തിന്‍റെ കണക്കെടുക്കാൻ ആർക്കും അവകാശമില്ലെന്ന് ആർഎസ്എസ് തലവൻ ...

Widgets Magazine