വളര്‍ത്തുനായയെക്കൊണ്ട് ‘പാനിപ്പൂരി’ കഴിപ്പിക്കുന്ന വീട്ടമ്മ; വൈറലാകുന്ന വീഡിയോ
സജിത്ത്|
Last Modified ബുധന്‍, 22 നവംബര്‍ 2017 (11:22 IST)
ഒട്ടുമിക്ക ആളുകള്‍ക്കും വളര്‍ത്തുമൃഗങ്ങളോട് ഒരു പ്രത്യേക താല്പര്യംതന്നെ ഉണ്ടായിരിക്കും. അവയെ പരിപാലിക്കാനും മറ്റുമായി ഒരുപാടു സമയം മാറ്റിവക്കുന്നവരുടേയും എണ്ണം കുറവല്ല. തങ്ങളുടെ വളര്‍ത്തുമൃഗങ്ങളോടൊത്തുള്ള ചില രസകരമായ മുഹൂര്‍ത്തങ്ങള്‍ പലരും സമൂഹമാധ്യമങ്ങളിലും മറ്റുമെല്ലാം പോസ്റ്റ് ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
തന്റെ വളര്‍ത്തുനായക്ക് പാനിപ്പൂരി വാങ്ങിനല്‍കുന്ന വീട്ടമ്മയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പാനിപ്പൂരി വില്‍ക്കുന്ന കടയുടെ പരിസരത്തുകൂടെ നായയുമായി നടന്നു പോകുന്നതിനിടയില്‍ നായ ആ കടയുടെ അടുത്തേക്ക് പോയി. തുടര്‍ന്നാണ് വീട്ടമ്മ, നായക്ക് പാനിപ്പൂരി വാങ്ങി നല്‍കുന്നത്. കഴിച്ച് കഴിഞ്ഞശേഷം നായയുടെ വായ വീട്ടമ്മ തുടച്ചുകൊടുക്കുന്നതും വീഡിയോയില്‍ കാണാം.