മുഖക്കുരു കാരണം വിവാഹാലോചനകള്‍ നിരന്തരം മുടങ്ങുന്നതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 24 മെയ് 2022 (10:02 IST)
മുഖക്കുരു കാരണം വിവാഹാലോചനകള്‍ നിരന്തരം മുടങ്ങുന്നതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ബാന്ദയിലാണ് സംഭവം. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി യുവതി മുഖക്കുരുവിന്റെ ചികിത്സയിലാണ്. ഇതില്‍ നിരാശയായ യുവതി വിഷാദ രോഗത്തിനടിമപ്പെട്ടതായി വീട്ടുകാര്‍ പറയുന്നു. വീട്ടുകാര്‍ തന്നെയാണ് മരണവിവരം പൊലീസില്‍ അറിയിച്ചത്. പഠനകാര്യങ്ങളില്‍ യുവതി മിടുക്കിയായിരുന്നെന്ന് പൊലീസ് മനസിലാക്കി. ആത്മഹത്യക്ക് പിന്നില്‍ മറ്റുകാരണങ്ങള്‍ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :