22കാരിയെ കൊലപ്പെടുത്തി 50 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Updated: തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (09:38 IST)
22 കാരിയെ കൊലപ്പെടുത്തി 50 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച് സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ സാഹിബ് ഗഞ്ചിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. ബോരിയയിലെ ദോണ്ട പഹാര്‍ സ്വദേശിയായ 22 കാരി റൂബിക പഹാദിനാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവായ ദില്‍ദാര്‍ അന്‍സാരിയാണ് കൊല നടത്തിയത്. മൃതദേഹം കഷ്ണങ്ങളാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലയാളി അന്‍സാരിയാണെന്ന് കണ്ടെത്തിയത്. 28 കാരനായ അന്‍സാരിയുടെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട റൂബിക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :