വെബ്ദുനിയ ലേഖകൻ|
Last Modified ശനി, 6 ജൂണ്‍ 2020 (10:16 IST)
ഡൽഹി; കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9,887 പേർക്ക് രോഗബാധ. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്ത് 9000 ലധികം ആളുകൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,36,657 ആയി. 294 പേർക്ക് രോഗബാധയെ തുടർന്ന് കഴിഞ്ഞ ദിവസം ജീവൻ നഷ്ടമായി. ഇതോടെ മരണസംഖ്യ 6642 ആയി ഉയർന്നു.
1,15,942 പേരാണ് നിലിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 1,14,073 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 80,299 ആയി,. തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 28,690 ആയി ഉയർന്നു. 26,334 പേർക്കാണ് ഡൽഹിയിൽ രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. അതേസമയം കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ ആറാംസ്ഥാനത്തെത്തി.