24 മണിക്കൂറിനുള്ളിൽ 11,502 പേർക്ക് രോഗബാധ, 325 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3,32,424

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 15 ജൂണ്‍ 2020 (10:04 IST)
ഡൽഹി: രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും 11,000 ലധികം രോഗബാധിതർ. 11,502 പേർക്കാണ് കഴിഞ്ഞ 24 മണിക്കുറിനുള്ളിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,32,424 ആയി ഉയർന്നു 325 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ രാജ്യത്തെ മരനസംഖ്യ 9,520 ആയി.

1,53,106 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,69,798 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 1,07,958 ആയി. 395 പേർ മഹാരാഷ്ട്രയിൽ മരിയ്ക്കുകയും ചെയ്തു. 44,661 പേർക്കാണ് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 41,182 ആയി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :