24 മണിക്കൂറിനുള്ളിൽ 8,392 കേസുകൾ, 230 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,90,535

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 1 ജൂണ്‍ 2020 (10:01 IST)
തുടർച്ചയായ രണ്ടാംദിവസവും രാജ്യത്ത് എണ്ണായിരത്തിലധികം രോഗബാധിതർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,392 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,90,535 ആയി. 230 പേർക്കാണ് രോഗബാധയെ തുടർന്ന് കഴിഞ്ഞദിവസം ജീവൻ നഷ്ടമായത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 5,394 ആയി ഉയർന്നു.

93,322 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 91,819 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 67,655 ആയി. തമിഴ്നാട്ടിൽ വൈറസ് ബാധിതരുടെ എണ്ണം 22,333 ആയി ഉയർന്നു. ഡൽഹിയിൽ 19,844 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ലോകത്ത് എറ്റവുമധികം കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പത്തിൽനിന്നും ഏഴാം സ്ഥാനത്തേയ്ക്ക് എത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :