കെയ്‌റ്റിന്റെ സൌന്ദര്യരഹസ്യമെന്തന്ന് അറിഞ്ഞാല്‍ ചിരിവരും; രണ്ടുകുട്ടികളായിട്ടും മെലിഞ്ഞിരിക്കുന്നത് എങ്ങനെയെന്ന് രാജകുമാരി പറയുന്നു

വിരുന്നുസല്‍ക്കാരത്തിനിടെയാണ് കെയ്‌റ്റിനോറ്റ് സൌന്ദര്യരഹസ്യത്തെക്കുറിച്ച് ചോദ്യം ഉയര്‍ന്നത്

കെയ്‌റ്റ് മിഡില്‍‌ടണ്‍ , വില്ല്യം രാജകുമാരന്‍ , കെയ്‌റ്റിന്റെ സൌന്ദര്യരഹസ്യം
മുംബൈ| jibin| Last Updated: ചൊവ്വ, 12 ഏപ്രില്‍ 2016 (17:58 IST)
രണ്ടു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തിയ വില്ല്യം രാജകുമാരനും ഭാര്യ കെയ്‌റ്റ് മിഡില്‍‌ടണും സന്തോഷത്തിലാണ്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ചിരിയോടെ ഉത്തരങ്ങള്‍ നല്‍കിയും ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തും ഇരുവരും താരങ്ങളായി തീര്‍ന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം അതിരുകടന്നിട്ടും അതിനെല്ലാം ഉത്തരം നല്‍കാന്‍ കെയ്‌റ്റ് ഒട്ടും മടി കാണിച്ചില്ല.

വിവിഐപികള്‍ അണിനിരന്ന വിരുന്നുസല്‍ക്കാരത്തിനിടെയാണ് കെയ്‌റ്റിനോറ്റ് സൌന്ദര്യരഹസ്യത്തെക്കുറിച്ച് ചോദ്യം ഉയര്‍ന്നത്. രണ്ടുകുട്ടികള്‍ ജീവിതത്തിലേക്ക് കടന്നുവന്നിട്ടും മെലിഞ്ഞ് സുന്ദരിയായിരിക്കുന്നത് എങ്ങനെയെന്നാണ് ഒരാള്‍ ചോദിച്ചത്. ചിരിയോടെ ചോദ്യത്തെ നേരിട്ട കെയ്‌റ്റ് ഉടന്‍ തന്നെ മറുപടിയും നല്‍കി. രണ്ടുകുട്ടികളുടെ പിന്നാലെ എപ്പോഴും ഓടിനടക്കുന്നതും അവരോട് വഴക്കിടുന്നതുകൊണ്ടുമാണ് ഇങ്ങനെ മെലിഞ്ഞിരിക്കുന്നതെന്നായിരുന്നു അവരുടെ മറുപടി.

കെയ്‌റ്റ് മിഡില്‍‌ടണ്‍ , വില്ല്യം രാജകുമാരന്‍ , കെയ്‌റ്റിന്റെ സൌന്ദര്യരഹസ്യം
ഒരു ചോദ്യത്തില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് കരുതിയ കെയ്‌റ്റിന് നേരെ അടുത്ത ചോദ്യവും വന്നു. എപ്പോഴും ഉല്ലാസവതിയായി എങ്ങനെ ഇരിക്കാന്‍ സാധിക്കുന്നുവെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. എല്ലാവരും തന്നോട് സന്തോഷത്തോടെ പെരുമാറുന്നതുകൊണ്ടാണ് താന്‍ ഉല്ലാസവതിയായി ഇരിക്കുന്നതെന്നായിരുന്നു ഉത്തരം. മികച്ച ഉത്തരങ്ങള്‍ ലഭിച്ചതോടെ എല്ലാവരും സന്തോഷത്തിലാകുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :