സെവാഗ് രാഷ്ട്രീയത്തിലിറങ്ങുമോ ?

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 9 ഡിസം‌ബര്‍ 2014 (16:06 IST)
ലോകകപ്പ്‌ സാധ്യതാ ടീമില്‍ ഇടം നഷ്ടപ്പെട്ടതോടെ ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്സ്മാനായിരുന്ന
വീരേന്ദ്ര സെവാഗ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വീരുവിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെവാഗിന്റെ സഹോദരി നേരത്തേ നഗരസഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണ ഡല്‍ഹിയിലെ ദക്ഷിണ്‍പുരിയില്‍ നിന്നും കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു ഇതിനാല്‍ തന്നെ സെവാഗ് തങ്ങളോടൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍. താരത്തിനെ മത്സരിപ്പിക്കാന്‍ ബിജെപിയും രംഗത്തുണ്ട്. സെവാഗിന്റെ സ്‌ഥാനാര്‍ത്ഥിത്വ കാര്യം ബിജെപി വക്‌താക്കള്‍ സമ്മതിക്കുകയോ നിരസിക്കുകയോ ചെയ്‌തിട്ടില്ല. സെവാഗിനെ മത്സരിപ്പിക്കാന്‍ എഎപി യും രംഗത്തെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :