aparna|
Last Modified വെള്ളി, 8 ഡിസംബര്‍ 2017 (09:29 IST)
വിവാഹശേഷം ഭർത്താവിന്റെ മതാചാരങ്ങൾക്കും വിശ്വാസങ്ങൾക്കും അനുസരിച്ച് പെൺകുട്ടി ജീവിക്കണമെന്ന ബോംബെ ഹൈക്കോടതിയുടെ വിധിയെ എതിർത്തുകൊണ്ട് സുപ്രിംകോടതി രംഗത്ത്. വിവാഹം ഒരു സ്ത്രീയുടെ ആചാര - വിശ്വാസങ്ങളിലേക്കുള്ള കടന്നുകയറ്റമല്ലെന്ന് സുപ്രിംകോടതി ബെഞ്ച് വിലയിരുത്തി.
പാഴ്സി മതത്തിൽ നിന്നല്ലാതെ മറ്റൊരു മതത്തിൽ നിന്നും വിവാഹം ചെയ്താൽ ഭർത്താവിന്റെ മാതാപിതാക്കളുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ആയില്ലെന്ന് കാണിച്ച് യുവതി നൽകിയ ഹർജിയിലായിരുന്നു ബൊംബെ ഹൈക്കോടതിയുടെ വിവാദ വിധി.
വിവാദത്തിനോട് വിയോജിപ്പ് കാണിച്ച് സുപ്രിംകോടതി രംഗത്തെത്തി. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു തടസമായി നിയമമില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.