ആ കളി പിണറായിയോട് വേണ്ട; ആർഎസ്എസിന് മുന്നറിയിപ്പുമായി ബിജെപി

ആർഎസ്എസ് പ്രതിഷേധം: പിണറായിയെ ലക്ഷ്യമിട്ടാൽ തിരിച്ചടിയെന്ന് വിലയിരുത്തൽ

ന്യൂഡൽഹി| സജിത്ത്| Last Updated: വെള്ളി, 3 മാര്‍ച്ച് 2017 (08:50 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്കു വിലയിട്ടു നടത്തിയ പ്രസ്താവന ദേശീയ ശ്രദ്ധയാകർഷിച്ചതിനെ തുടര്‍ന്ന് ആർഎസ്എസ് കേന്ദ്ര നേതൃത്വം വിശദീകരണവുമായി രംഗത്ത്. മധ്യപ്രദേശിലെ പ്രാദേശിക ആർഎസ്എസ് നേതാവായ കുന്ദൻ ചന്ദ്രാവത് നടത്തിയ പരാമർശം തള്ളിക്കളഞ്ഞാണ് വിശദീകരണവുമായി ആർഎസ്എസ് കേന്ദ്ര നേതൃത്വം രംഗത്തെത്തിയത്.

കേരളത്തിൽ സിപിഎം അക്രമത്തിനെതിരായി നടത്തുന്ന പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഉപരോധമായി രൂപാന്തരപ്പെടുകയാണെങ്കില്‍ അത് തങ്ങള്‍ക്ക് വിപരീത ഫലമുളവാക്കുന്നുവെന്നാണ് ആർഎസ്എസ് വിലയിരുത്തൽ. കണ്ണൂരില്‍ നടക്കുന്ന സിപിഎം അക്രമങ്ങളിലേക്കു ജനശ്രദ്ധ ആകർഷിക്കുന്നതിനായി സംഘപരിവാർ സംഘടനകളും ആർഎസ്എസും രാജ്യവ്യാപകമായി ധർണകൾ സംഘടിപ്പിക്കുന്നതിനിടെയാണു പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.

മംഗലാപുരത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആസൂത്രണം ചെയ്ത ഉപരോധ സമരം പൊളിഞ്ഞതോടെയാണ് ആർഎസ്എസ് നേതൃത്വത്തിൽ ഇത്തരമൊരു വീണ്ടുവിചാരമുണ്ടായത്. പിണറായിയെ ലക്ഷ്യം വച്ചുകൊണ്ടുള്ള സമരമാർഗത്തോടു കേരളത്തിലെ ബിജെപിയിലും അഭിപ്രായഭിന്നത രൂപപ്പെട്ടിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളിലെ വേദികളിൽ ആക്രമിക്കുന്നതു കേരളത്തിൽ പിണറായി അനുകൂല വികാരം സൃഷ്ടിക്കുന്ന്നതിന് കാരണമാകുമെന്നും അതോടെ ബിജെപിക്കു രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്നും മുതിർന്ന ബിജെപി നേതാക്കൾ ആർഎസ്എസ് കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കുകയും ചെയ്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :