അഭിറാം മനോഹർ|
Last Modified ചൊവ്വ, 30 മാര്‍ച്ച് 2021 (19:57 IST)
കീറിയ ജീൻസ് പരാമർശത്തിനെ തുടർന്ന് വെട്ടിലായ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്ത് മറ്റൊരു പരാമർശത്തെ തുടർന്ന് വീണ്ടും വിവാദത്തിൽ.
കൊറോണ വൈറസിനെ തുടർന്നുണ്ടായ ഭക്ഷ്യധാന്യ വിതരണത്തെ പറ്റി സംസാരിക്കവെ മുഖ്യമന്ത്രി നടത്തിയ പരാമർശമാണ് വിവാദങ്ങൾക്കിടയാക്കിയിരുന്നത്.
കൊറോണയെ തുടർന്ന് ഒരു കുടുംബത്തിലെ ഒരു വ്യക്തിക്ക് 5 കിലോ എന്ന രീതിയിലാണ് സർക്കാർ റേഷൻ നൽകുന്നത്. അങ്ങനെയെങ്കിൽ 10 കുട്ടികൾ ഉള്ളവർക്ക് 50 കിലോയും 20 കുട്ടികൾ ഉള്ളവർക്ക് 100 കിലോയും അരി ലഭിച്ചേനെ. നിങ്ങൾക്ക് സമയം ഉണ്ടായിരുന്ന കാലത്ത് കൂടുതൽ കുട്ടികളെ ഉണ്ടാക്കിയിരുന്നെങ്കിൽ കൂടുതൽ റേഷൻ ലഭിച്ചേനെയെന്നാണ് മുഖ്യമന്ത്രിയുടെ പരാമർശം.
അതേസമയം 200 വർഷമായി ഇന്ത്യയെ അടിമയാക്കിയ
അമേരിക്ക ഇന്ന് കഷ്ടപ്പെടുകയാണെന്നും എന്നാൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്റെ കീഴിൽ ഇന്ത്യ സന്തോഷത്തിലാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു.