Karnataka New CM: സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും; ശിവകുമാറിന് നീരസം, അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്

രേണുക വേണു| Last Modified തിങ്കള്‍, 15 മെയ് 2023 (09:22 IST)

Karnataka New CM: സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണ്. ഡി.കെ.ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഒരു ഉപമുഖ്യമന്ത്രി എന്ന ഫോര്‍മുലയാണ് ശിവകുമാര്‍ പക്ഷം മുന്നോട്ടുവയ്ക്കുന്നത്. രണ്ടാം ടേമില്‍ മുഖ്യമന്ത്രി സ്ഥാനം വേണമെന്നും ശിവകുമാര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇത് സിദ്ധരാമയ്യ പക്ഷം അംഗീകരിക്കാന്‍ സാധ്യത കുറവാണ്.

ഒന്നിലേറെ ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടെങ്കില്‍ ഉപമുഖ്യമന്ത്രി പദം തനിക്ക് വേണ്ട എന്ന നിലപാടിലാണ് ശിവകുമാര്‍. ഉപമുഖ്യമന്ത്രിസ്ഥാനം ലഭിച്ചാലും പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാനും ശിവകുമാര്‍ ആഗ്രഹിക്കുന്നു. അതേസമയം ഇത് തന്റെ അവസാന തിരഞ്ഞെടുപ്പ് ആയിരുന്നെന്നും ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലാത്തതിനാല്‍ തനിക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കണമെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :