വാട്‌സാപ്പ് വഴി മെസേജ് മാത്രമല്ല ഇനി പണവും അയക്കാം; ഇന്ത്യയില്‍ ഡിജിറ്റല്‍ രംഗത്ത് വിപ്ലവം!

ശ്രീനു എസ്| Last Updated: വെള്ളി, 6 നവം‌ബര്‍ 2020 (11:43 IST)
വാട്‌സാപ്പ് വഴി ഇനി പണവും അയക്കാം. ഇതിന് വാട്‌സാപ്പിന് ഇന്ത്യയില്‍ അനുമതി ലഭിച്ചു. റിസര്‍വ് ബാങ്കിന്റെ എല്ലാ ചട്ടവും അനുസരിക്കാമെന്ന വ്യവസ്ഥയോടെയാണ് അനുമതി. ആദ്യഘട്ടത്തില്‍ 20മില്യണ്‍ പേര്‍ക്കായിരിക്കും ഈ സേവനം ലഭിക്കുന്നത്. ഇന്ത്യയില്‍ 400മില്യണ്‍ ഉപഭോക്താക്കളാണ് വാട്‌സാപ്പിനുള്ളത്.

2018മുതലുള്ള വാട്‌സാപ്പിന്റെ പരീക്ഷണമാണ് സഫലമാകുന്നത്. പണം കൈമാറ്റത്തിന് നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷനാണ് വാട്‌സാപ്പിന് അനുമതി നല്‍കിയത്. വാട്‌സാപ്പിന് ലഭിച്ച ഈ ആനുകൂല്യം ഇന്ത്യയില്‍ ഡിജിറ്റല്‍ രംഗത്ത് വലിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടുത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :