വക്കീൽനോട്ടീസ് വാട്സ്ആപ്പിലും അയക്കാമെന്ന് മുംബൈ ഹൈക്കോടതി

Sumeesh| Last Modified ശനി, 16 ജൂണ്‍ 2018 (19:14 IST)
മുംബൈ: വാട്സ്ആപ്പിൽ അയക്കുന്ന വക്കീൽ നോട്ടീസുകൾക്ക് നിയമ സാദുത ഉണ്ടെന്ന് മുംബൈ ഹൈക്കോടതി. വാട്സ്‌ആപ്പിലൂടെ ലഭിക്കുന്ന നോട്ടീസ് നേരിട്ട് ലഭിക്കുന്ന നോട്ടീസിന് സമാനമായി കണക്കാക്കാം എന്ന് കോടതി പറഞ്ഞു.

വാട്സ്‌ആപ്പിൽ അയച്ച സന്ദേശം തുറന്ന് വായിച്ചു കഴിഞ്ഞാൽ സന്ദേശം അയച്ച ആൾക്ക് ലഭിക്കുന്ന ബ്ലൂ ടിക്ക് ഇതിന് നിർബധമാണെന്നും കോടതി നിരീക്ഷിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹർജ്ജി പരിഗണിക്കവെയാണ് കോടതി സുപ്രധാന പരാമർശം നടത്തിയത്.

മുംബൈ നിവാസിയായ രോഹിത് ജാധവ് എന്നയാൾക്ക് എസ് ബി ഐ കാർഡ് വിഭാഗം അയച്ച സന്ദേശം സ്വീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സ്റ്റേറ്റ് ബാന്റ് കോടതിയിൽ ഹർജ്ജി നൽകിയത്. ജൂൺ എട്ടിന് ഇയാൾക്ക് വാട്ട്സ്‌ആ‍പ്പിലൂടെ പി ഡി എഫ് ഫയലായി ലീഗൽ നോട്ടീസ് അയച്ചിരുന്നു. ഇതിനു തെളിവായി ബ്ലൂ ടിക്കോടു കൂടിയ വാട്സ്‌ആപ്പ് സന്ദേശവും. ബാങ്ക് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് കോടതിയുടെ വിധി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :