പശ്ചിമഘട്ട സംരക്ഷണം: അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ശേഷം

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (16:27 IST)
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് കേന്ദ്ര, വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പരിഗണനയിലുണ്ട്. ഇവ ഒന്നിച്ചു പരിഗണിക്കും. ഏതു റിപ്പോര്‍ട്ടാണ് നല്ലതെന്നു പഠിച്ചു തീരുമാനമെടുക്കും. സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം നാലിനു തീരുമാനമുണ്ടാകുമെന്ന തരത്തിലെ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും ജാവഡേക്കര്‍ വ്യക്തമാക്കി.

അതേസമയം, കേന്ദ്രം കേരളത്തിന്റെ നിലപാടുകള്‍ പരിഗണിക്കുമെന്നും ഏകപക്ഷീയമായ അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :