ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 11 നവംബര്‍ 2016 (19:49 IST)
ഭീകരതയും കള്ളപ്പണവും തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 500 രൂപ 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ പ്രശംസിച്ച് പാകിസ്ഥാനിലെ ഒരു വിഭാഗം ജനങ്ങള്‍. പാകിസ്ഥാന് ഇതുപോലൊരു നേതാവ് ഇല്ലാതായി പോയല്ലോ എന്ന രീതിയിലാണ് എല്ലാവരും അഭിപ്രായപ്പെടുന്നതെന്ന് പാക് മാധ്യമമായ ദ് ഡോണ്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
“ നരേന്ദ്ര മോദി ഞങ്ങളുടെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു. ഭീകരതയെ നിയന്ത്രിക്കാന്‍ നടത്തിയ ഈ മികച്ച നീക്കം അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമാണ്. മോദിയുടെ ഈ സര്‍പ്രൈസ് തീരുമാനത്തോടെ
ഇന്ത്യ വികസിത രാജ്യമായി തീരും. മോദി സര്‍ക്കാരിന്റെ ഗംഭീരവും ശക്തവുമായ മറ്റൊരു നീക്കം, മോദി ദീര്‍ഘദൃഷ്‌ടിയുള്ള വ്യക്തിയാണ്. പാകിസ്ഥാനിലും അത്തരമൊരു നീക്കവും ആവശ്യമാണ്. ഇതിന് മോദിയെ പോലൊരു നേതാവിനെ പാകിസ്ഥാന് ആവശ്യമാണെന്നുമാണ് പുറത്തുവരുന്ന കമന്റുകള്‍.
അതേസമയം, ഇന്ത്യയുടെ നടപടിയെ പരിഹസിച്ച് മറ്റൊരു വിഭാഗം ആളുകളും രംഗത്തെത്തി. വിദേശത്തുള്ള കള്ളപ്പണം തടയാന്‍ ഈ നീക്കത്തിലൂടെ എങ്ങനെ സാധിക്കുമെന്നും, ഇത് മോദിയുടെ ഗിമ്മിക്‍സ് മാത്രമാണെന്നും വിമര്‍ശകര്‍ പറയുന്നു. എന്നാല്‍ പഴയ നോട്ടുകള്‍ നീക്കം ചെയ്യാനുള്ള പദ്ധതി പാകിസ്ഥാനും ആസൂത്രണം ചെയ്‌തു തുടങ്ങി.