വ്യാപം അഴിമതി: നമ്രതയെ കൊന്നതാണെന്ന് പിതാവ്

ഭോപ്പാല്‍| JOYS JOY| Last Modified ശനി, 11 ജൂലൈ 2015 (10:42 IST)
തന്റെ മകള്‍ ആത്മഹത്യ ചെയ്തതല്ലെന്നും കൊന്നതാണെന്നും വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട നമ്രതയുടെ പിതാവ് മെഹതാബ് ദാമോര്‍. ഒരു വാര്‍ത്താചാനലിനു നല്കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

തന്റെ മകള്‍ക്ക് വ്യാപം തട്ടിപ്പുമായി ബന്ധമില്ലെന്നും മെഹതാബ് പറഞ്ഞു. 2012ലാണ് വീട്ടില്‍ നിന്ന് പോയ മകളെ കാണാതാകുകയും പിന്നീട് റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തത്. നമ്രത ആത്മഹത്യ ചെയ്തതാണ് എന്നായിരുന്നു റിപ്പോര്‍ട്ട്.

മരിക്കുന്നതിനു മുമ്പ് നമ്രതയുടെ മൊബൈല്‍ ഫോണിലേക്ക് വ്യാപം അഴിമതിയുമായി ബന്ധമുള്ളവരുടെ കോളുകള്‍ വന്നതായി തെളിവുകള്‍ ഉണ്ടായിരുന്നു. വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ നമ്രതയുടെ കൈവശം ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, നമ്രത ബലാത്സംഗം ചെയ്യപ്പെട്ടെന്നും അതിനു ശേഷം കൊലപ്പെടുത്തിയതാണെന്നും നമ്രതയുടെ പിതാവ് പറഞ്ഞു. പൊലീസ് അന്വേഷണം അട്ടിമറിച്ചെന്നും മെഹതാബ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :