റെയ്നാ തോമസ്|
Last Modified തിങ്കള്‍, 14 ഒക്ടോബര്‍ 2019 (15:43 IST)
ബിജെപിക്ക് വോട്ട് നല്‍കുക എന്നാല്‍ പാകിസ്ഥാനില്‍ ഒരു ആണവ ബോംബ് ഇട്ടുവെന്നാണ് അര്‍ത്ഥമാക്കുന്നത് എന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു മൗര്യയുടെ പരാമര്‍ശം.
ആളുകള്‍ താമര ചിഹ്നം അമര്‍ത്തിയാല്‍ അതിനര്‍ത്ഥം പാകിസ്ഥാനില്‍ ഒരു ആണവ ബോംബ് എറിഞ്ഞുവെന്നാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ താമര തീര്‍ച്ചയായും പൂക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്ന് മൗര്യ പറഞ്ഞു.
താനെയിലെ മീരാ ഭായന്ദര്‍ നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി നരേന്ദ്ര മേത്തയ്ക്ക് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു മൗര്യ. ഒക്ടോബര്‍ 21 നാണ് മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24 ന് നടക്കും.