ശ്രീനു എസ്|
Last Updated:
വ്യാഴം, 24 ഡിസംബര്‍ 2020 (08:14 IST)
ടെലികോം രംഗത്തെ കടുത്ത മത്സരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി വോഡഫോണ്‍ ഐഡിയ. ഡബില്‍ ഡാറ്റാ ഓഫറാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. അതായത് നിലവിലുള്ള പാക്കേജില്‍ എത്ര ജിബി ഡാറ്റയാണോ ലഭിക്കേണ്ടത് ഇനി അതിന്റെ ഇരട്ടി ലഭിക്കും. 1.5ജിബിയുടെ ഓഫറാണെങ്കില്‍ 3ജിബി ലഭിക്കും. അണ്‍ലിമിറ്റഡ് പ്രിപെയ്ഡ് പ്ലാനുകള്‍ക്കാണ് ഇത്തരമൊരു ഗുണമുള്ളത്.
299രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍ 4ജിബി ഡാറ്റായും ഏതുനെറ്റുവര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളും ലഭിക്കും. കൂടാതെ ഇതോടൊപ്പം മൂവികളുടെയും ടിവികളുടെയും ഒടിടി ആനുകൂല്യവും കിട്ടും.