പ്രണയം വീണ്ടും തളിരിടുന്നു; പാകിസ്ഥാനെ അടിച്ചൊതുക്കിയ കോഹ്‌ലിയെ അനുഷ്‌ക ഫോണില്‍ വിളിച്ചെന്ന് റിപ്പോര്‍ട്ട്!

ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം ഇരുവരും തമ്മിലുള്ള ബന്ധം കൂട്ടിയുറപ്പിച്ചേക്കുമെന്നാണ് അറിയുന്നത്

വിരാട് കോഹ്‌ലി അനുഷ്‌ക ബന്ധം , കോഹ്‌ലി , ബോളിവുഡ് , ക്രിക്കറ്റ്
മുബൈ| jibin| Last Modified വ്യാഴം, 3 മാര്‍ച്ച് 2016 (04:40 IST)
ക്രിക്കറ്റ് ലോകത്തെയും ബോളിവുഡിലെയും ചൂടന്‍ വാര്‍ത്തയായ വിരാട് കോഹ്‌ലി അനുഷ്‌ക ബന്ധത്തില്‍ വിള്ളല്‍ വീണെങ്കിലും ഇരുവരും വീണ്ടും അടുത്തേക്കുമെന്ന് വാര്‍ത്തകള്‍. ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ജയം സമ്മാനിച്ചത് കോഹ്‌ലിയുടെ തട്ടുപ്പൊളിപ്പന്‍ ബാറ്റിംഗ് പ്രകടനമായിരുന്നു. ഈ പ്രകടനത്തില്‍ അനുഷ്‌കയും വീണുവെന്നാണ് പുതിയ വാര്‍ത്തകള്‍.

ഇന്ത്യയുടെ ചിരകാലവൈരികളായ പാകിസ്ഥാനെ തകര്‍ത്തത് കോഹ്‌ലിയുടെ ബാറ്റിംഗായിരുന്നു. കോഹ്‌ലി ആരാധകരും ക്രിക്കറ്റ് പ്രേമികളും ഇന്ത്യന്‍ വൈസ് ക്യാപ്‌റ്റന് അഭിനന്ദനവുമായി എത്തിയതിന് പിന്നാലെ അനുഷ്‌കയും മുന്‍ കാമുകന് അഭിനന്ദനം അറിയിച്ചതായാണ് വിവരം. ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം ഇരുവരും തമ്മിലുള്ള ബന്ധം കൂട്ടിയുറപ്പിച്ചേക്കുമെന്നാണ് അറിയുന്നത്.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :