Sumeesh|
Last Modified വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (14:01 IST)
വിദേശത്തേക്ക് പോകുന്നതിന് മുൻപ് ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന വെളിപ്പെടുത്തൽ രാജ്യത്ത് വലിയ വിവാദമുണ്ടാക്കുമ്പോൾ താൻ പറഞ്ഞതിൽ വിശദീകരണവുമായി
വിജയ് മല്യ രംഗത്ത്. അരുൺ ജെയ്റ്റ്ലിയുമായുള്ള കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നു എന്നും ജെയ്റ്റ്ലിയെ കാണാൻ തനിക്ക് മുൻകൂർ അനുമതി ഉണ്ടായിരുന്നില്ലെന്നുമാണ് മല്യയുടെ പുതിയ വെളിപ്പെടുത്തൽ.
അരുൺ ജെയ്റ്റ്ലിയെ കാണാൻ തനിക്ക് അനുമതി നിശേധിച്ചിരുന്നു. ഔദ്യോഗികമായി അദ്ദേഹത്തെ കണ്ടിട്ടില്ല. യാദൃശ്ചികമായിരുന്നു കൂറ്റിക്കാഴ്ച, കണ്ടപ്പൊൾ ലണ്ടനിലേക്ക് പോകുന്ന കാര്യം ജെയ്റ്റ്ലിയോട് സൂചിപ്പിച്ചിരുന്നുവെന്നും മല്യ വിശദീകരനം നൽകി.
എന്നാൽ മല്യയുടെ വെളിപ്പെടുത്തലിനെ അരുൺ ജെയ്റ്റ്ലി അപ്പടെ തന്നെ തള്ളിയിരിക്കുകയാണ്. വിജയ് മല്യ കള്ളം പറയുകയാണെന്നും തങ്ങൾ തമ്മിൽ ഇത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടെല്ലും ജെയ്റ്റ്ലി വ്യക്ത്തമാക്കി.
അതേസമയം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ വച്ച് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചൽ ഇത് വ്യക്തമാകുമെന്നും കോൺഗ്രസ് നേതാവ് പി എൽ പൂനിയ വ്യക്തമാക്കിയിരുന്നു.