വഞ്ചനാ കേസില്‍ വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറന്റ്

മെട്രോ പൊളിറ്റൻ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്

വിജയ് മല്യ , മദ്യവ്യവസായി , കിംഗ്‌ഫിഷർ എയർലൈൻസ് , കിംഗ്‌ഫിഷർ എയർലൈൻസ്
ഹൈദരാബാദ്| jibin| Last Modified ഞായര്‍, 13 മാര്‍ച്ച് 2016 (19:23 IST)
ഒമ്പതിനായിരം കോടി രൂപയുടെ ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയ്ക്കെതിരെ ഹൈദരബാദിലെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വഞ്ചനാക്കുറ്റത്തിൽ ഹൈദരാബാദ് മെട്രോ പൊളിറ്റൻ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഏപ്രിൽ 13ന് മല്യയെ ഹാജരാക്കാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.

കിംഗ്‌ഫിഷർ എയർലൈൻസ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ എ രഘുനാഥിനും വാറണ്ടുണ്ട്. ജിഎംആര്‍ ഹൈദരാബാദ് രാജ്യാന്തര വിമാനത്താവള അധികൃതരുടെ പരാതിയിലാണു കോടതി വാറണ്ട് പുറപ്പെടുവിച്ചത്. വണ്ടിച്ചെക്ക് നല്‍കി കബിളിപ്പിച്ചതായാണു പരാതി. കിംഗ് ഫിഷർ എയർലൈൻസ് നൽകാനുള്ള തുക തന്നില്ലെന്നും പകരം തന്ന ചെക്കിൽ പണമുണ്ടായിരുന്നില്ലെന്നുമാണ് പരാതി. 11 കേസുകളാണ് ജിഎംആർ കമ്പനി വിജയ് മല്യയ്ക്കെതിരെ നൽകിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :