ചെന്നൈ|
jibin|
Last Modified ബുധന്‍, 1 ഓഗസ്റ്റ് 2018 (14:00 IST)
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയെ നടന് വിജയ് സന്ദര്‍ശിച്ചു. ഇന്നു രാവിലെ കരുണാനിധിയെ നേരിട്ടു കണ്ട താരം കുടുംബാംഗങ്ങളുമായി ഏറെ നേരം സംസാരിച്ചു.
വിജയ് എത്തിയതറിഞ്ഞ് കാവേരി ആശുപത്രിക്കു മുമ്പില്‍ മാധ്യമപ്രവര്‍ത്തകരും ആരാധകരും തടിച്ചു കൂടിയതോടെ താരം പിന്‍വശത്തു കൂടി മടങ്ങി.
ആശുപത്രിക്കു മുമ്പില്‍ എത്തിയവരോടും മാധ്യമപ്രവര്‍ത്തകരോടും സംസാരിക്കാന്‍ വിജഹ് കൂട്ടാക്കിയില്ല. ചൊവ്വാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സൂപ്പര്‍താരം രജനികാന്തും കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു.
മുംബൈയിലെ ഷൂട്ടിംഗ് സെറ്റില്‍ നിന്നെത്തിയ രജനികാന്ത് കരുണാനിധിയെ കാണുകയും കുടുംബത്തിനൊപ്പം ഏറെ നേരം ചെലവഴിക്കുകയും ചെയ്തു. കലൈഞ്ജര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മകൻ എംകെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. പനിയും അണുബാധയും കുറഞ്ഞു വരുന്നുണ്ട്. പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞിരുന്നു.