കൃഷ്ണ മൃഗത്തെ വേട്ടയാടല്‍: സല്‍മാന്‍ ഖാനെതിരായ വിധി മൂന്നിന്

മുംബൈ| Last Modified ബുധന്‍, 25 ഫെബ്രുവരി 2015 (19:03 IST)
ആയുധം കൈവശം വച്ചതിന് ബോളിവുഡ് താരം
സല്‍മാന്‍ ഖാനെതിരായ കേസില്‍ വിധി പറയുന്നത് കോടതി മാറ്റിവച്ചു. കോടതി മാര്‍ച്ച് മൂന്നിനാണ് ഇനി കേസ് പരിഗണിക്കുന്നത്. 1998 ലാണ് കേസിനാസ്പദമായ സംഭവം. ബാര്‍ജാത്യയുടെ 'ഹം സാത് സാത് ഹെ എന്ന
സിനിമയുടെ ചിത്രീകരണത്തിനിടെ ജോദ്പൂരിനടുത്ത് കങ്കാണി ഗ്രാമത്തില്‍ വച്ച് രണ്ട് കൃഷ്ണ മൃഗങ്ങളെ സല്‍മാന്‍ വെടിവെച്ച് കൊന്നുവെന്നാണ് കേസ്.

സംഭവം നടക്കുമ്പോള്‍ സല്‍മാന്റെ തോക്കിന്റെ ലൈസന്‍സ് കാലാവധി കഴിഞ്ഞിരുന്നു. അതിനാല്‍ സല്‍മാനെതിരെ അനധികൃതമായി ആയുധം കൈവശം വച്ചതിനും കേസെടുത്തിരുന്നു.
മൂന്നു മുതല്‍ ഏഴ് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അനധികൃതമായി ആയുധം കൈവശം വച്ചു, കൃഷ്ണമൃഗത്തെ വേട്ടയാടി, എന്നിവയാണ് സല്‍മാനെതിരായ കേസുകള്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :