ഭീമാ കോറെഗാവ് കേസ്: വരവര റാവുവിന് ജാമ്യം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (12:48 IST)
ഭീമാ കോറെഗാവ് കേസിൽ അറസ്റ്റിലായ കവി വരവര റാവുവിന് ആറുമാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. മോശം ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.

ഭീമാ കോറെഗാവ് കേസിൽ എൻഐഎ അറസ്റ്റ് ചെയ്‌ത എൺപത്തിരണ്ടുകാരനായ വരവര റാവു ഇപ്പോൾ മുംബൈയിലെ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. 2018 ഓഗസ്റ്റ് 28നാണ് വരവര റാവുവിനെ അറസ്റ്റ് ചെയ്‌തത്. കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന വരവര റാവുവിന് ജാമ്യം അനുവദിക്കുന്നില്ലെങ്കിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക എന്ന ചുമതലയിൽ നിന്നും കോടതി മാറിനിൽക്കുന്നത് പോലെയാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ആരോഗ്യത്തോടെ ജീവിക്കാനുള്ള പൗരന്റെ മൗലികാവകാശത്തിന്റെ ലംഘനമാകും അതെന്നും കോടതി അഭിപ്രായപ്പെട്ടു.

ജാമ്യ കാലയളവിൽ മുംബൈ എൻഐഎ കോടതല്യുടെ പരിധി വിട്ടുപോകരുതെന്ന് കോടതി നിർദേശിച്ചു. പാസ്‌പോർട്ട് കോടതിയിൽ നൽകണം,കൂട്ടുപ്രതികളുമായി ബന്ധപ്പെടരുത്. ജാമ്യതുകയായി 50,000 രൂപ കെട്ടിവെക്കണം. രണ്ട് ആൾജാമ്യം വേണമെന്നും ജാമ്യവ്യവസ്ഥയിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :