‘മുസ്ലീങ്ങള്‍ കാരണം വന്ദേമാതരം ആലപിക്കാന്‍ കഴിയുന്നില്ല‘

വന്ദേമാതരം, ഇന്‍ഡോര്‍, മുസ്ലീങ്ങള്‍
ഇന്‍ഡോര്‍| VISHNU.NL| Last Modified ശനി, 20 സെപ്‌റ്റംബര്‍ 2014 (14:41 IST)
അധികാരത്തില്‍ എത്തിയതിനു പിന്നാലേ ബിജെപിയുടെ ജനപ്രതിനിധികള്‍ വിവാദങ്ങള്‍ക്ക് പിന്നാലെയാണ്. ഈ പട്ടികയിലേക്ക് ഒടുവിലായി ഇന്‍ഡോറില്‍ നിന്നുള്ള ബിജെപി എം‌എല്‍‌എ ഉഷാ ഠാക്കൂറും എത്തിയിട്ടുണ്ട്. മുസ്ലീങ്ങള്‍ കാരണം 'വന്ദേമാതരം' പൂര്‍ണമായി ആലപിക്കാനാവുന്നില്ലെന്നാണ് ഉഷാ ഠാക്കൂറിന്റെ പ്രസ്താവന.

സംഭവം വിവാദമാവുകയും ചെയ്തു. ഭാരതാംബയേ ദുര്‍ഗ്ഗാദേവിയായി പരാമര്‍ശിക്കുന്ന അവസാനത്തേ മൂന്ന് ഖണ്ഡിക മുസ്ലീം സഹോദരന്‍മാരുടെയും സഹോദരിമാരുടെയും മതവികാരത്തെ ഹനിക്കരുതെന്ന്‌ കരുതി ആലപിക്കാതിരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ മുസ്ലീങ്ങള്‍ ഗര്‍ബ ആഘോഷത്തില്‍ പങ്കെടുക്കുകയും ദുര്‍ഗാ ദേവിക്കു മുന്നില്‍ നൃത്തം ചെയ്യുന്നതും എങ്ങനെയെന്നും എംഎല്‍എ ചോദിക്കുന്നു.

നേരത്തെ, തന്റെ മണ്ഡലത്തിലെ നവരാത്രി ആഘോഷങ്ങളില്‍ മുസ്ലീം യുവാക്കളെ പങ്കെടുപ്പിക്കില്ല എന്ന പ്രസ്‌താവന നടത്തിയും ഉഷ ഠാക്കൂര്‍ വിവാദം സൃഷ്‌ടിച്ചിരുന്നു. ആഘോഷ വേദികളില്‍ ലൗ ജിഹാദിനുളള സാധ്യതയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്‌. സംഭവം വിവാദമായതോടെ വിവിധ മേഖലകളില്‍ നിന്ന് എം‌എല്‍‌എക്കെതിരേ നിരവധി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :