രാത്രിയോട്ടവും തുടങ്ങി വന്ദേഭാരത്, ആദ്യ സർവീസ് ഈ റൂട്ടിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 22 നവം‌ബര്‍ 2023 (21:03 IST)
രാജ്യത്ത് രാത്രിസമയ സര്‍വീസും ആരംഭിച്ച് വന്ദേഭാരത്. ഇതുവരെയായി രാജ്യത്താകമാനം 34 വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ ഇവയെല്ലാം പകല്‍ സമയത്ത് മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്. നവംബര്‍ 21നാണ് രാജ്യത്തെ ആദ്യ ഓവര്‍നൈറ്റ് വന്ദേഭാരത് സര്‍വീസ് ആരംഭിച്ചത്.

ചെന്നൈ സെന്‍ട്രലില്‍ നിന്ന് രാത്രി 11 മണിക്ക് പുറപ്പെട്ട് പുലര്‍ച്ചെ 4:30ന് ബെംഗളുരുവിലെത്തുന്ന സര്‍വീസിനാണ് തുടക്കമിട്ടത്. ചെന്നൈ- എഗ്മോര്‍ -തിരുനെല്‍വേലി റൂട്ടിലെ ഉത്സവകാല സ്‌പെഷ്യല്‍ ട്രെയ്ന്‍ വന്‍ വിജയമായതിന് പിന്നാലെയാണ് സ്‌പെഷ്യല്‍ ട്രെയിന്‍ അവതരിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :