ഉത്തരാഖണ്ഡില്‍ മന്ത്രിക്കും കുടംബത്തിനും കൊവിഡ്; മുഖ്യമന്ത്രിയും മന്ത്രിമാരും ക്വാറന്റൈനില്‍ പ്രവേശിച്ചു

ശ്രീനു എസ്| Last Updated: തിങ്കള്‍, 1 ജൂണ്‍ 2020 (13:07 IST)
ഉത്തരാഖണ്ഡില്‍ മന്ത്രിക്കും കുടംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തും മന്ത്രിമാരും ക്വാറന്റൈനില്‍ പ്രവേശിച്ചു. രണ്ടുദിവസം മുമ്പ് നടന്ന മന്ത്രിസഭായോഗത്തില്‍ കൊവിഡ് സ്ഥിരീകരിച്ച മന്ത്രി ഇവര്‍ക്കൊപ്പം പങ്കെടുത്തതിനെ തുടര്‍ന്ന് മന്ത്രിമാര്‍ സ്വമേധയ ക്വാറന്റൈനില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ടൂറിസം മന്ത്രി സത്പാല്‍ മഹാരാജും അഞ്ച് കുടുംബാംഗങ്ങളും എയിംസില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്.

ക്വാറന്റൈനിലാണെങ്കിലും എല്ലാവരും അവരവരുടെ ജോലികള്‍ കൃത്യമായി ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. 40 പേരാണ് നിരീക്ഷണത്തിലായത്. ഉത്തരാഖണ്ഡില്‍ നിലവില്‍ 802 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :