ഇനി നൂറുരൂപയ്ക്ക താഴെ ഗൂഗിള്‍ പേ ചെയതാല്‍ മെസേജ് വരില്ല; അലര്‍ട്ട് നിര്‍ത്തലാക്കി എച്ച്ഡിഎഫ്സി ബാങ്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 29 മെയ് 2024 (16:48 IST)
100 രൂപയില്‍ തഴെയുള്ള ഇടപാടുകളില്‍ എസ്എംഎസ് അലര്‍ട്ട് നിര്‍ത്തലാക്കി എച്ച്ഡിഎഫ്സി ബാങ്ക്. തീരുമാനം ജൂണ്‍ 25 മുതല്‍ നിലവില്‍ വരും. ഉപയോക്താവിന്റെ അക്കൗണ്ടില്‍ 500 രൂപയ്ക്ക് മുകളില്‍ പണം നിക്ഷേപിക്കുന്നതും അക്കൗണ്ടിലേക്ക് 100 രൂപയ്ക്ക് മുകളിലുള്ള തുക അയക്കുന്നതിലും മാത്രമെ ഇനി എസ്എംഎസ് അലര്‍ട്ട് ലഭിക്കുകയുള്ളൂവെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.

അതേസമയം ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ മെയില്‍ അയക്കുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. അതിനാല്‍ ഈമെയില്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന്് ഇടക്കിടെ ചെക്ക് ചെയ്യണമെന്ന്് അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ റീടെയില്‍ ഡിജിറ്റല്‍ പേയമെന്റ് മേഖലയില്‍ യുപിഐ പേയ്മെന്റുകള്‍ സജീവമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :