ജോര്‍ജി സാം|
Last Modified ചൊവ്വ, 16 മാര്‍ച്ച് 2021 (15:32 IST)
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം 29 വയസുകാരിയായ യുവതി ഒളിച്ചോടി. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയാണ് 15 വയസുള്ള കുട്ടിക്കൊപ്പം ഒളിച്ചോടിയത്.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. ഇക്കഴിഞ്ഞ ശിവരാത്രി ദിനത്തിലാണ് ഇരുവരെയും കാണാതാകുന്നത്. ഇവര്‍ തമ്മില്‍ ഒരു വര്‍ഷത്തോളമായി ബന്ധമുണ്ടായിരുന്നു എന്നാണ് വിവരം. നല്ല പ്രായവ്യത്യാസമുള്ളതിനാല്‍ ഇരുവരും തമ്മില്‍ അടുത്തിടപഴകുന്നതിനെ ആരും സംശയിച്ചിരുന്നില്ല.
യുവതിയുടെ പെരുമാറ്റത്തില്‍ അടുത്തിടെയായി ചില മാറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടിരുന്നെങ്കിലും ഇങ്ങനെയൊന്നും കരുതിയിരുന്നില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് വ്യക്തമാക്കുന്നു.